മണിയുടെ പരാമര്‍ശം: സുപ്രീം കോടതി ഭരണഘടന ബെഞ്ചിന് | Oneindia Malayalam

2017-09-01 8

The Supreme Court on friday referred to a constitution bench the petition against Electricity Minister M M mani's alleged controversial remarks on Pembilai Orumai.

പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തി എന്ന കേസില്‍ എംഎം മണി വീണ്ടും കുരുക്കിലേക്ക്. മണിയ്ക്കെതിരെയുള്ള ഹര്‍ജി സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ച് പരിഗണിക്കും.
പെമ്പിളൈ ഒരുമൈ സമരക്കാര്‍ക്കെതിരെ അശ്ലീല ചുവയോടെ സംസാരിച്ചു എന്നതായിരുന്നു എംഎം മണിയ്ക്കെതിരെയുള്ള ആരോപണം. കുഞ്ചിത്തണ്ണിയില്‍ എന്‍ തങ്കപ്പന്‍ രക്തസാക്ഷിദിനാചരണത്തില്‍ ആയിരുന്നു എംഎം മണിയുടെ വിവാദ പ്രസംഗം.
മന്ത്രിയായിരിക്കെയാണ് എംഎം മണി ഇത്തരം പരാമര്‍ശം നടത്തിയത് എന്നും ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന ആളാണ് മന്ത്രി എന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സുപ്രീം കോടതി ഭരണഘടന ബഞ്ചിന് വിട്ടത്.

Videos similaires